Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Curb The Tide

Alappuzha

ല​ഹ​രി​യെ ചെ​റു​ത്തു​നി​ർ​ത്താ​ൻ ത​യാ​റാ​ക​ണം: ഷാ​ഫി പ​റ​മ്പി​ൽ എംപി

കാ​യം​കു​ളം: സ​മൂ​ഹ​ത്തെ ഒ​ന്നാ​കെ ന​ശി​പ്പി​ക്കു​ന്ന ല​ഹ​രി​യെ ചെ​റു​ത്തു​നി​ർ​ത്താ​ൻ ഓ​രോ​രു​ത്ത​രും ത​യാ​റാ​ക​ണ​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. വി​ദ്യാ​ഭ്യാ​സ ക​ലാ-​കാ​യി​ക രം​ഗ​ത്തെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്കാ​യി മ​ന്ത്രി എം. ​ലി​ജു ഏ​ർ​പ്പെ​ടു​ത്തി​യ മി​നി​സ്റ്റേ​ഴ്സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണ ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ക്ക​ളാ​ൽ കൊ​ല്ല​പ്പെ​ടു​ന്ന അ​ച്ഛ​ന​മ്മ​മാ​രു​ടെ വാ​ർ​ത്ത​ക​ളാ​ണ് നാം ​കേ​ൾ​ക്കു​ന്ന​ത്. ന​മ്മു​ടെ ബോ​ധം ന​ശി​പ്പി​ക്കു​ന്ന വ​സ്തു​ക്ക​ളെ​യും ആ​ളു​ക​ളെ​യും ചെ​റു​ക്കാ​ൻ ന​മ്മ​ൾ ത​യാ​റാ​വ​ണം. വ​ലി​യൊ​രു പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾകൂ​ടി അ​ണി​നി​ര​ക്കേ​ണ്ട കാ​ല​മാ​ണി​തെ​ന്നും ഷാ​ഫി പ​റ​മ്പി​ൽ എംപി പ​റ​ഞ്ഞു.

സൗ​ഹാ​ർ​ദ​ത്തോ​ടെ ജീ​വി​ക്കാ​ൻ മ​നു​ഷ്യ​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ ശാ​സ്ത്ര​വും സാ​ങ്കേ​തി​ക​വി​ദ്യ​യും കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്ന് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​അ​ച്യു​ത് ശ​ങ്ക​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ എ​സ്ഡി കോ​ള​ജ് അ​സോ​സി​യേ​റ്റ് പ്ര​ഫ.ഡോ. ​സ​ജി​ത്ത് ഏ​വൂ​രേ​ത്ത് മു​ഖ്യാ​തി​ഥി​യാ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ക പ​ത്മ​ശ്രീ ജി. ​ദേ​വ​കി​യ​മ്മ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ൽനി​ന്ന് എ​സ്എ​സ്എ​ൽ സി, ​ഹ​യ​ർ​ സെ​ക്ക​ൻ​ഡ​റി, സി​ബി​എ​സ്ഇ, ഐസിഎ​സ്ഇ, ​ഐ​എ​സ്‌സി ​പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്ക് നേ​ടി​യ​വ​ർ​ക്കും ഉ​ന്ന​ത ബി​രു​ദം നേ​ടി​യ​വ​ർ​ക്കും ക​ലാ-​കാ​യി​കരം​ഗ​ത്തെ മി​ക​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​മാ​യാ​ണ്അ​വാ​ർ​ഡ് ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

Latest News

Corehub Up